വെള്ളവുമായി വരൂ... 15 മിനിറ്റിനുള്ളില്‍ ഗുണനിലവാരം അറിയാം
വീട്ടിലെ വെള്ളത്തിന്റെ ഗുണനിലവാരം അറിയേണ്ടേ... ഒരു കുപ്പിയില്‍ അന്ന് ശേഖരിച്ച വെള്ളവുമായി ജല വിഭവ വകുപ്പിന്റെ സ്റ്റാളിലേക്ക് വന്നാല്‍ 15 മിനിട്ടിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ഫലം അറിയാം. തികച്ചും സൗജന്യമാണ് പരിശോധന. വെള്ളം കുടിയ്ക്കാന്‍ യോഗ്യമാണോയെന്ന് മനസ്സിലാക്കാനും ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനുമാണ് ജലവിഭവ വകുപ്പ് ജല ഗുണനിലവാര പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. തെളിഞ്ഞതും നിറമോ മണമോ ഇല്ലാത്തതും രോഗാണുക്കള്‍ ഇല്ലാത്തതും ആവശ്യത്തിന് ധാതുലവണങ്ങള്‍ ഉള്ളതും അപകടകാരികളായ രാസവസ്തുക്കള്‍ ഇല്ലാത്തതുമായ വെള്ളം തിരിച്ചറിയുന്ന ന്നതിനാണ് കുടിവെള്ളം പരിശോധിക്കുന്നത്. ജലത്തില്‍ അടങ്ങിയ അളവില്‍ കൂടുതലുള്ള കാല്‍സ്യം, കാര്‍ബണേറ്റ്, മഗ്‌നീഷ്യം, ഇരുമ്പ്, ക്ലോറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായ രാസഘടകങ്ങളുടെ പരിശോധനയാണ് സൗജന്യമായി ചെയ്തു കൊടുക്കുന്നത്. ആവശ്യമെങ്കില്‍ വെള്ളം കൂടുതല്‍ പരിശോധനയ്ക്കായി ലാബുകളിലേക്ക് കൊണ്ടുപോകും.
- Log in to post comments