*സ്ത്രീ സുരക്ഷ പദ്ധതികളും വിവരങ്ങളും ഒരു കുടക്കീഴില്*
സ്ത്രീകള്‍ക്ക് സൗജന്യ നിയമ സേവനം എങ്ങിനെ പ്രാപ്യമാകും... 10 ല്‍ കുറവ് ജീവനക്കാരുള്ള തൊഴിലിടത്തിലെ പരാതി പോഷ് ആക്റ്റ് അനുസരിച്ച് എവിടെയാണ് നല്‍കേണ്ടത്...? സ്ത്രീ സുരക്ഷ സംബന്ധിച്ച ഇത്തരം എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് എന്റെ കേരളം എക്സ്പോയില്‍ ജില്ലാ വനിത-ശിശു വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍. സഖി വണ്‍സ് സ്റ്റോപ്പ് സെന്റര്‍, നിര്‍ഭയ, മിത്ര, ചൈല്ഡ്ലൈന്, വനിത ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍, പോഷ് ആക്റ്റ് എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സ്റ്റാളില്‍ തയ്യാറാക്കിയിട്ടുണ്ട്. അംഗനവാടിയുടെ മാതൃക, പച്ചക്കറിവിളകള്‍, അമൃതംപൊടി, ഗോതമ്പ്, മുത്താറി തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്കായി തയ്യാറാക്കിയവ്യത്യസ്ത പോഷകാഹാര വിഭവങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും സ്റ്റാളിലുണ്ട്. ഐസിഡിഎസ്ക്ഷേമ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുമുള്ളഅവബോധവും ലഭ്യമാണ്.
--
- Log in to post comments