Skip to main content

സൈക്കോ സോഷ്യല്‍ ഗ്രാന്റിന് അപേക്ഷിക്കാം

 

ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിനായി അപേക്ഷിക്കാം. നിശ്ചിത മാതൃകയിലെ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. അപേക്ഷകള്‍ മെയ് 30 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ swd.kerala.gov.in ലും ജില്ലാ സാമൂഹികനീതി ഒഫീസിലും ലഭിക്കും. ഫോണ്‍-04936-205307.

date