എന്റെ കേരളം പ്രദര്‍ശനവിപണനമേള: വിളംബരജാഥ മെയ് അഞ്ചിന്
രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ആറ് മുതല്‍ 12 വരെ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ വിളംബരജാഥ മെയ് അഞ്ചിന് തിങ്കളാഴ്ച്ച സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കളക്ടറേറ്റില്‍ നിന്നാരംഭിക്കുന്ന ജാഥ ആലപ്പുഴ ബീച്ചില്‍ അവസാനിക്കും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിക്കുന്ന വിളംബര ജാഥയില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എഡിഎം ആശാ സി എബ്രഹാം, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിആര്‍/എഎല്‍പി/1213)
- Log in to post comments