Skip to main content

കടല്‍ പട്രോളിങ്ങിന് യന്ത്രവല്‍കൃത ബോട്ടുകള്‍ ആവശ്യമുണ്ട്

ജില്ലയില്‍ 2025ലെ ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍, ജൂലൈ) കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് രണ്ട് യന്ത്രവല്‍കൃത ബോട്ടുകള്‍, ഒരു ഫൈബര്‍ വള്ളം എന്നിവ വാടക വ്യവസ്ഥയില്‍ നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 16ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മുമ്പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2297707, 9447967155. 
(പിആര്‍/എഎല്‍പി/1214)

date