Skip to main content

*വനിതാ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം*

ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് വനിതാ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. 18-45 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 14 ന് വൈകിട്ട് മൂന്നിനകം അതത് ബ്ലോക്ക്തല യൂണിറ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 19 ന് ഉച്ചയ്ക്ക് 12 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

date