സ്പോര്‍ട്സ് ആണ് ലഹരി': ലഹരി വിരുദ്ധ ക്യാമ്പയിന്‍ മാരത്തോണ്‍ മേയ് 17 ന്
സ്പോര്‍ട്‌സ് ആണ് ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടി മേയ് 17 ന് ജില്ലയില്‍ പര്യടനം നടത്തും. അന്നേ ദിവസം ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി രാവിലെ ആറു മണിക്ക് മങ്കൊമ്പില്‍ നിന്ന് ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയം വരെ മാരത്തോണ്‍ സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയിലുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. മാരത്തോണില്‍ പങ്കെടുത്ത് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 15,000, 10,000, 7,500 രൂപ വീതവും മറ്റ് 7 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് 2,000 രൂപ വീതവും ക്യാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കേരള കായിക ക്ഷമതാ മിഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.ഫോണ്‍: 0477 2253090.
(പിആര്‍/എഎല്‍പി/1236)
- Log in to post comments