Post Category
സുരക്ഷ പ്രോജക്റ്റിൽ മാനേജര്‍ ഒഴിവ്
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഹൈബ്രിഡ് ഐ ഡി യു സുരക്ഷ പ്രോജക്റ്റിൽ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ പബ്ലിക്ക് ഹെല്‍ത്ത്/ സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സിലുള്ള ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുള്ളവര്‍ മേയ് 12 ന് മുമ്പായി alappuzhaidu@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക. വേതനം: 21000+1400. ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 7293988923, 8547139726.
(പിആര്‍/എഎല്‍പി/1237)
date
- Log in to post comments