കാക്കത്തുരുത്ത് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിക്ക് തുടക്കമായി
എഴുപുന്ന ഗ്രാമപഞ്ചായത്തും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കാക്കത്തുരുത്ത് ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്റ്റിന്റെ ശിലാസ്ഥാപനം എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് നിർവഹിച്ചു. കല്ലുകെട്ടി ഉയർത്തി ഇൻ്റർലോക്ക് നടപ്പാതയും അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ച് തീരദേശനടപ്പാത പൂർത്തിയാകുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുവാനും അതുവഴി ദ്വീപ് നിവാസികൾക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുവാനും കഴിയുമെന്നും പഞ്ചായത്ത് അദ്ദേഹം പറഞ്ഞു.
ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കാക്കത്തുരുത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസം സാധ്യതകളും മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ചേർന്നാണ് ഒരു കോടി രൂപയുടെ കാക്കത്തുരുത്ത് തീരദേശ നടപ്പാതയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
ചടങ്ങിൽ വാർഡ് അംഗം സി.എസ് അഖിൽ, സ്ഥിരംസമിതി അധ്യക്ഷൻ പി.കെ മധുക്കുട്ടൻ ജനപ്രതിനിധികളായ ദീപ ടീച്ചർ, ഇ.കെ പ്രവീൺ, ബിന്ദു ഷാജി, തങ്കമണി സോമൻ, ബിന്ദു വിജയൻ, സോജിമോൾ ജിനു, ഗുണഭോക്തൃ കമ്മിറ്റി കൺവീനർ സുദേവൻ എന്നിവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1238)
- Log in to post comments