*ജൽജീവൻ മിഷൻ പദ്ധതി അവലോകന യോഗം ചേർന്നു*
മാനന്തവാടി നിയോജക മണ്ഡലത്തിൽ ജൽജീവൻ മിഷൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ അവലോകന യോഗം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ തൊണ്ടർനാട്, വെള്ളമുണ്ട, തവിഞ്ഞാൽ, പനമരം, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലായി നടപ്പാക്കുന്ന 28 ഓളം പദ്ധതികൾ ചർച്ച ചെയ്തു. വിവിധ ജലസംഭരണികളുടെ നിർമാണ പ്രവൃത്തികളും ജല വിതരണ ശൃംഖലയുടെ പൂർത്തീകരണ പ്രവർത്തികളും സമയ ബന്ധിതമായി പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഉയർന്ന പ്രദേശങ്ങളിൽ ബൂസ്റ്റർ സ്റ്റേഷൻ സ്ഥാപിച്ച് ജലവിതരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. ബാണാസുര ഡാമിൽ നിർമ്മിക്കുന്ന ഫ്ലോട്ടിങ് ഇൻടേക്ക് സ്ട്രക്ച്ചറിന് ആവശ്യമായ എൻഒസി, കെഎസ്ഇബിയിൽ നിന്നും ലഭിക്കുന്നതിനുള്ള നടപടികൾ ജല അതോറിറ്റിയുടെ ഉന്നത തലത്തിൽ സ്വീകരിക്കാനും തീരുമാനിച്ചു. പൈപ്പ് ലൈൻ പ്രവൃത്തികൾക്കും ഗാർഹിക കണക്ഷനുകൾക്കും വേണ്ട അനുമതി നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ജില്ലയിലെ വിവിധ ജനപ്രതിനിധികൾ, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments