Post Category
ചിത്രമെടുക്കാൻ തിക്കും തിരക്കുമായി ത്രീ സിക്സ്റ്റി സെൽഫി പോയിന്റ്
ആലപ്പുഴയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തുടക്കത്തിലുള്ള പി.ആർ.ഡിയുടെ ത്രീ സിക്സ്റ്റി സെൽഫി പോയിന്റിൽ വീഡിയോ എടുക്കാൻ വൻ തിരക്ക്. വൃത്താകൃതിയിൽ ത്രീ ഡയമൻഷനിൽ കറങ്ങുന്ന വീഡിയോയാണ് വാട്ട്‌സ് അപ്പ് നമ്പർ നൽകിയാൽ അതിവേഗം ലഭ്യമാക്കുക. ജില്ലയുടെ വലിയ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചിത്രപ്രദർശനവും വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോക്‌സ് വച്ചാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്ന വീഡിയോ സ്വയം ലഭ്യമാക്കുന്ന ഗയിം, സ്പർശിക്കാതെ താളുകൾ മറിയുന്ന പുസ്തകം തുടങ്ങിയ കൗതുകവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments