Skip to main content

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം: അപേക്ഷ ക്ഷണിച്ചു

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി.ജി.ഡിപ്ലോമ, യോഗ്യത- സിവില്‍/ ആര്‍ക്കിടെക്ചര്‍ എഞ്ചിനിയറിംഗ് ബിരുദം.

2. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ - കറസ്‌പോണ്ടന്‍സ് കോഴ്‌സ്, യോഗ്യത- അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ.

3. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത - ഐടിഐ സിവില്‍ ഡ്രാഫ്റ്റ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനിയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് /സിവില്‍ എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയറിംഗ്

4. ചുമര്‍ചിത്ര രചനയില്‍  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത- എസ്എസ്എല്‍സിയും ചുമര്‍ചിത്ര രചനയില്‍ താല്‍പര്യവും

5. വാസ്തുശാസ്ത്രത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത- എസ്എസ്എല്‍സി

6. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത-എസ്.എസ്.എല്‍.സി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 20. www.vasthuvidyagurukulam.com. ഫോണ്‍: 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9846479441            

date