Skip to main content

കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 15 മുതല്‍

ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2024 നവംബര്‍ കെ. ടെറ്റ് പരീക്ഷയില്‍ വിജയികളായ പരീക്ഷാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മേയ് 15, 16 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനു ശേഷം ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്.  വിജയികള്‍ അവരവരുടെ ഒറിജിനല്‍ ഹാള്‍ടിക്കറ്റ്, പകര്‍പ്പ്, റിസള്‍ട്ടിന്റെ പകര്‍പ്പ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പും, മാര്‍ക്ക് ആനുകൂല്യം ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും (നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും) വെരിഫിക്കേഷന്‍ സമയത്തു ഹാജരാക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 
(പിആര്‍/എഎല്‍പി/1253)

date