Skip to main content

വാസ്തുവിദ്യാഗുരുകുലം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴി​ലെ  ആറന്മുള വാസ്തുവിദ്യാ ഗുരുകുലം പുതിയതായി ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.   പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി. ജി. ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍  ഡിപ്ലോമ - കറസ്‌പോണ്ടന്‍സ് കോഴ്‌സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ചുമര്‍ചിത്ര രചനയിൽ   സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങിയവയാണ്  കോഴ്‌സുകൾ.
  www.vasthuvidyagurukulam.com  സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം.  അവസാന തീയതി മേയ് 20.  വിശദവിവരങ്ങള്‍ക്ക്: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, 689533.  ഫോണ്‍: 0468-2319740, 9188089740, 6238366848

(പി ആർ/ എ എൽ പി/1260)

date