ഗസ്റ്റ് അധ്യാപക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ പുതിയ അക്കാദമിക്ക് വര്‍ഷത്തേക്ക് ഒഴിവുള്ള താല്‍ക്കാലിക തസ്തികകളിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടര്‍ വിഭാഗത്തിന് മേയ് 15 നും, ഇലക്ട്രോണിക്സ്സ് വിഭാഗത്തിന് മേയ് 21 നും, ഇലക്ട്രിക്കല്‍ വിഭാഗത്തിന് മേയ് 22 നും മെക്കാനിക്കല്‍ വിഭാഗത്തിന് മേയ് 23 നും രാവിലെ 10 മണിക്ക് ലക്ചറര്‍ തസ്തികളിലേക്കും, ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്ട്രേറ്റര്‍, ട്രയ്ഡ്സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികളിലേക്കും അഭിമുഖം നടത്തുന്നതായിരിക്കും. യോഗ്യത ലക്ചറര്‍ തസ്തികളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസ്സ്, ഡെമോണ്‍സ്ട്രേറ്റര്‍ - ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ/ബിഎസ് സി ഫസ്റ്റ് ക്ലാസ്സ്, ട്രയ്ഡ്സ്മാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പിജിഡിസിഎ ഫസ്റ്റ് ക്ലാസ് . യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഈ ദിവസങ്ങളില്‍ പ്രിന്‍സിപ്പലിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍:9447488348.
(പി ആർ/ എ എൽ പി/1262)
- Log in to post comments