'എൻ്റെ കേരളം' : പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി
ബന്ധപ്പെട്ടുള്ള എൻ്റെ കേരളം' പ്രദര്‍ശന വിപണന മേളയിലെ പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍
ശ്രദ്ധേയമാകുന്നു.
പ്രദര്‍ശന വിപണന മേള ആരംഭിച്ച ദിവസം കൃഷി മന്ത്രി പി പ്രസാദ്, എം എല്‍ എ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്റ്റാളിന്റെ ഉദ്ഘാടനവും നവോത്ഥാന നായകനായ
അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ശില്‍പ്പത്തിന്റെ അനാച്ഛാദനവും നിര്‍വ്വഹിച്ചു.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന സേഫ് പദ്ധതി പ്രകാരമുള്ള ഒരു വീടിന്റെ മാതൃകയില്‍ വിവിധ പദ്ധതികളെ സമന്വയിപ്പിച്ചുകൊണ്ടാണ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്, മഹാനായ അയ്യങ്കാളിയുടെയും സ്‌കൂള്‍ പ്രവേശനം സാധ്യമായ പഞ്ചമിയുടെയും വ്യത്യസ്തമായ ശില്പമാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണം.
വകുപ്പിന്റെ സുപ്രധാന പദ്ധതികളായ ഇ ഗ്രാന്റ്‌സ് പദ്ധതി സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഇ ഗ്രന്റ്സ് ക്ലിനിക്, ചികില്‍ത്സ ധനസഹായവുമായി ബന്ധപ്പെട്ടുള്ള ടി ഗ്രാന്റ്‌സ് ക്ലിനിക് എന്നിവ സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനായുള്ള ഐഡിയ ബോക്‌സ് സ്റ്റാളിന്റെ പ്രത്യേകതയാണ്.
(പി ആർ/ എ എൽ പി/1267)
- Log in to post comments