Post Category
ജലമുദ്ര ഡോക്യുമെൻ്ററി കാണാൻ ജില്ലാ കളക്ടറെത്തി
കോവളം മുതൽ ബേക്കൽ വരെ നീളുന്ന കേരളത്തിന്റെ ഉൾനാടൻ ജലപാതകളുടെ ചരിത്രം പറയുന്ന ജലമുദ്ര ഡോക്യുമെൻ്ററി കാണാൻ ജില്ല കളക്ടർ അലക്സ് വർഗീസ് എത്തി.
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയ മിനി തീയറ്ററിൽ ബുധനാഴ്ച്ച ഉച്ചക്ക് ശേഷം നടന്ന പ്രദർശനം കാണാനാണ് കളക്ടറെത്തിയത്. കേരളത്തിലെ ജലപാതകളും ജല സ്രോതസ്സുകളും പൈതൃകവും ഇഴചേരുന്ന ഇതുപോലൊരു ഡോക്യുമെൻ്ററി ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് കളക്ടർ ഡോക്യുമെൻററി പ്രദർശനത്തിനുശേഷം പറഞ്ഞു. ഇറിഗേഷൻ വകുപ്പ് എൻജിനീയർ പി അജിത്കുമാറാണ് ഡോക്യുമെൻ്ററി സംവിധാനം ചെയ്തത്.
എൻ്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഇത്തവണ ആദ്യമായി ഒരുക്കിയ മിനി തീയേറ്ററിൽ നിരവധി മികച്ച മലയാള ചിത്രങ്ങളും ഡോക്യുമെൻ്ററികളും പ്രദർശിപ്പിക്കുന്നുണ്ട്.
date
- Log in to post comments