Skip to main content

സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ ഡിഫൻസ് മോക്ഡ്രിൽ  ജില്ലയിലെ ആറ് താലൂക്കുകളിൽ സംഘടിപ്പിച്ചു.  മാരാരിക്കുളം സൈക്ലോൺ ഷെൽറ്റർ, അമ്പലപ്പുഴ മോഡൽ ഗവ. എച്ച് എസ് എസ്, ആലപ്പുഴ കളക്ട്രേറ്റ്, ആലപ്പുഴ ബീച്ച്, കുട്ടനാട് താലൂക്ക് ഓഫീസ്, കണ്ണമംഗലം ഗവ. യു പി സ്കൂൾ, ചെങ്ങന്നൂർ താലൂക്ക് ഓഫീസ്, വലിയഴീക്കൽ ഗവ. എച്ച് എസ് എസ് എന്നിവടങ്ങളായിരുന്നു ജില്ലയിലെ മോക്ഡ്രിൽ കേന്ദ്രങ്ങൾ.  മോക്ഡ്രില്ലിനുള്ള ആദ്യ സൈറൺ നാലുമണിക്ക് മുഴങ്ങി.  വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ന് അവസാനിച്ചു. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  മോക് ഡ്രില്ലുമായി സഹകരിച്ചു.

date