Skip to main content

യുവത്വങ്ങളെ ആവേശത്തിലാഴ്ത്തി മെർസി ബാൻഡ്

സംഗീത റിയാലിറ്റി ഷോയായ സീ കേരളം സരിഗമപായിലൂടെ  പ്രശസ്തനായ ഗായകൻ അക്ബർ ഖാൻ  നയിക്കുന്ന  മെർസി ബാൻഡിന്റെ മ്യൂസിക് ഷോ സംഗീത ആസ്വാദകർക്ക് ആവേശമായി.രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം  പ്രദർശന വിപണന മേളയുടെ രണ്ടാം ദിനമായ  മെയ് 7 ന് ആണ് മ്യൂസിക് ഷോ അരങ്ങേറിയത്.ഹാരിബ് മുഹമ്മദ്(സഹഗായകൻ), ഡെറിക്ക് സാമുവൽ(കീ ബോർഡ്),എബി മൈക്കിൾ(ബാസ്), കിച്ചു(ഡ്രംസ്), എബിൻ സാഗർ( ഗിത്താർ)  എന്നിവരാണ് വേദിയിൽ മാസ്മരിക സംഗീത അനുഭവം സമ്മാനിച്ചത്.ഹിന്ദി, തമിഴ്, മലയാളം ഫാസ്റ്റ് നമ്പറുകളും, മലയാളത്തിലെ എവർഗ്രീൻ മെലഡികളും മ്യൂസിക് ഷോയിൽ നിറഞ്ഞുനിന്നു.ബോളിവുഡ് സംഗീതത്തിൽ  നിന്ന് മോളിവുഡിലേക്കുള്ള റോളർകോസ്റ്റർ ആയിരുന്നു ഈ സംഗീത വിരുന്ന്.ബ്രഹ്മാസ്ത്ര എന്ന ഹിറ്റ് ചിത്രത്തിലെ കേ സരിയ  തേരാ, നിലാ നിലാ മിഴിയേ, കിലുകിൽ പമ്പരം തുടങ്ങി ഹിറ്റ് ഗാനങ്ങൾ പാടി പ്രേക്ഷക മനസ് കീഴടക്കി.

date