Post Category
എസ്എസ്എല്‍സി : ജില്ലയില്‍ 99.48 വിജയശതമാനം
ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ 9923 വിദ്യാര്‍ഥികളില്‍ 9871 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 5113 ആണ്‍കുട്ടികളും 4810 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5081 ആണ്‍കുട്ടികളും 4790 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 506 ആണ്‍കുട്ടികളും 956 പെണ്‍കുട്ടികളും ഉള്‍പ്പടെ 1462 പേര്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു.
date
- Log in to post comments