Post Category
എന്റെ കേരളത്തിൽ നിക്കിയാണ് താരം
നിക്കി ആരാണെന്നല്ലേ? മെക്സിക്കൻ - ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇഗ്വാനയാണത്. ആലപ്പുഴ ബീച്ചിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെ പ്രധാന ആകർഷണവും ഇപ്പോൾ നിക്കിയാണ്. ആരോടും സൗഹൃദ മനോഭാവമുള്ള ഈ കുട്ടി നിക്കിയ്ക്ക് അഞ്ച് വയസാണ് പ്രായം. നിക്കിയെ കൂടാതെ റിയോ എന്ന ആഫ്രിക്കൻ മക്കാവോയുമുണ്ട്. ഇവർക്ക് പുറമേ,സ്റ്റാർ ഫിഞ്ച്, ഗോൾഡിയൻ ഫിഞ്ച്, ഗ്രേ പാരറ്റ്, ഹെഡ്ജ് ഹോഗ്, ലവ് ബേർഡ്സ് തുടങ്ങി നിരവധി അതിഥികളും മേളയിലെ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. കുട്ടികളും മുതിർന്നവരും ഇവയെ കാണുന്നതിനും മനസിലാക്കുന്നതിനും വളരെ ആവേശത്തോടെയും കൗതുകത്തോടെയും ആണ് സ്റ്റാളിൽ എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച ഒരു പ്രത്യേക സ്റ്റാളും മേളയിലുണ്ട്.
date
- Log in to post comments