Skip to main content

ലഹരിക്കെതിരെ  മായാജാലം തീർത്ത്  ആലപ്പുഴ ബീച്ചിൽ ലൈവ്  ആർട്ട് ക്യാമ്പയിൻ

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയിൽ  പൊലീസിന്റെ ആഭിമുഖ്യത്തിൽ ലൈവ്  ആർട്ട് ക്യാമ്പയിൻ. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ അഖിൽ ശ്രീകുമാറാണ് ലൈവ്  ആർട്ട്‌ അവതരിപ്പിച്ചത്. 
ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്റെ ചിത്രമാണ് ലൈവായി വരച്ചത്. 
ലഹരിക്കെതിരെ  എന്ന സന്ദേശം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.  പൊലീസ്  ലഹരിക്കെതിരെ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മേളയുടെ നാലാം ദിനമായ മേയ് ഒൻപതിന്  തുടക്കം കുറിച്ച ലൈവ്  ആർട്ട്  പ്രദർശന വിപണന മേളയുടെ അവസാന ദിവസമായ മേയ് 12 ന് പൂർത്തിയാകത്തക്ക വിധത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ലൈവ് ആർട്ട്‌ ചിത്രീകരിക്കുന്നത്.   ദ കളേഴ്സ് ഓഫ് ലൈഫ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അഖിൽ ശ്രീകുമാറിന്റെ ലൈവ്  ആർട്ട്‌ വ്യത്യസ്ത അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

date