എൻ്റെ കേരളത്തിലെ ഈ പാലം വേറെ ലെവൽ
വെറൈറ്റി പാലങ്ങൾക്ക് പേരുകേട്ട ആലപ്പുഴയിൽ പാലം ഇല്ലാതെ ഒരു പ്രദർശനം സാധ്യമാണോ? അല്ലേ അല്ല..... ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണന മേളയിലും ഉണ്ട് സന്ദർശകർക്ക് കൗതുകമായി അടിപൊളി പാലവും പിന്നിലായി പച്ചപുതച്ച മലനിരകളും. പാലത്തിൽ നിന്നും സെൽഫി എടുക്കാനും ഒന്ന് നടക്കണമെങ്കിലും ഒന്നും നോക്കണ്ട. നേരെ പ്രദർശന മേളയിലെ പൊതുമരാമത്ത് വകുപ്പിന്റെ പവലിയനിലേക്ക് പോരുക. പാലം കൂടാതെ തൊട്ടു മുന്നിലായി മനോഹരമായ പാടവും വരമ്പത്ത് ഒരു ഓല മേഞ്ഞ കുടിലും ഉണ്ട്. പാലത്തിൽ നിന്ന് മലനിരകളുടെ പശ്ചാതലത്തിൽ സെൽഫിയെടുക്കാനും സന്ദർശകരുടെ തിരക്കാണ്. പാലത്തിനടുത്തായി ടൂറിസം വകുപ്പിൻ്റെ പവലിയനിൽ മനോഹരമായ ബീച്ചും ഉണ്ട്. ഈ ചൂടുകാലത്ത് ബീച്ചിൽ പോകാതെ തന്നെ എ.സി യിൽ നിന്ന് ബീച്ചിന്റെ മുന്നിലുള്ള നിങ്ങളുടെ ഫോട്ടോ എടുക്കാം.സ്റ്റാളിന് നടുവിലായി പഴമ വിളിച്ചോതുന്ന ഒരു കുടിലുമുണ്ട്. അങ്ങനെ എണ്ണിയാൽ തീരാത്തത്ര വിസ്മയങ്ങളാണ് ടൂറിസം വകുപ്പിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഈ ഉല്ലാസ തീരത്ത് ഒരുക്കിയിരിക്കുന്നത്.
സമ്മാന പെരുമഴ ഒരുക്കി എന്റെ കേരളം പ്രദർശന വിപണന മേള
- Log in to post comments