Post Category
ആവേശം വാനോളം ഉയർത്തി അതുൽ നറുകരയും സംഘവും
അതുൽ നറുകര നയിച്ച പാട്ടിന്റെ അതുല്യരാവ്. കാണികളെ ആവേശത്തിലാഴ്ത്തി ഗാനങ്ങളുമായി ഫോക്ക്ഗ്രാഫർ ലൈവ് ബാൻഡിന്റെ തകർപ്പൻ പെർഫോമൻസ്. എന്റെ കേരളം പ്രദർശന വിപണന മേളയിലെ സമാപന ദിനത്തിലായിരുന്നു ഇവരുടെ കലാവിരുന്ന് പ്രേക്ഷകരുടെ മനം കവർന്നത്.ബാൻഡിന്റെ പേര് പോലെ തന്നെ എല്ലാ പാട്ടുകളിലും സർവ്വത്ര ഫോക്ക് മയം. നാടൻ പാട്ടുകളുടെ ഓളത്തിൽ മതിമറന്ന് പ്രേക്ഷകരും.ഓരോ പാട്ട് അവസാനിക്കുമ്പോഴും അടുത്തതേതെന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന അടിപൊളി മ്യൂസിക്.പാട്ടുകളുടെ താളങ്ങളിൽ ചുവടുവെച്ച് പ്രേക്ഷകരും. ഡാൻസ് അറിയാത്തവരെ കൊണ്ടും ഡാൻസ് ചെയ്യിക്കുന്ന തലത്തിലുള്ള വൈബ് പാട്ടുകളായിരുന്നു പ്രത്യേകത.
date
- Log in to post comments