Skip to main content

കളർകോട് അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ധനസഹായം

കളർകോട്ടുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ ഗവഃ ടി ഡി മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അഞ്ചുലക്ഷം രൂപ വീതം നൽകി. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അകാലത്തിൽ മരണപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന(Students Welfare Scheme)പദ്ധതിയിൽ ആദ്യ  സഹായവിതരണമാണിത്.  
കഴിഞ്ഞ ഡിസംബർ രണ്ടിനു രാത്രിയുണ്ടായ അപകടത്തിൽ മെഡിക്കൽ കോളേജിലെ ആറ് ഒന്നാം വർഷ വിദ്യാർഥികളാണു മരിച്ചത്. ആൽവിൻ ജോർജ്, ആയുഷ് ഷാജി എന്നിവരുടെ അമ്മമാർ ആരോഗ്യസർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ പക്കൽനിന്ന് തുക ഏറ്റുവാങ്ങിയപ്പോൾ വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജെ. ജെസി അധ്യക്ഷയായി. പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, സർവകലാശാലാ ഡീൻ ഡോ. ആശിഷ് രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പി.ടി.എ. പ്രസിഡന്റ് സി. ഗോപകുമാർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് എന്നിവർ പ്രസംഗിച്ചു.

date