Skip to main content

*ദേശീയ ലോക് അദാലത്ത്* *പരാതികള്‍ 23 വരെ നല്‍കാം*

 

 

ദേശീയ നിയമ സേവന അതോറിറ്റി കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ 14 ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള  ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക്, മോട്ടോര്‍ വാഹന  നഷ്ടപരിഹാര കേസുകള്‍, ലേബര്‍, കുടുംബ കോടതികളിലെ വിവാഹമോചന കേസുകള്‍ ഒഴികെയുള്ളവ, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, സര്‍വ്വീസ് കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാം. അദാലത്തിലേക്ക് മെയ്  23 വരെ പരാതി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭിക്കും. ഫോണ്‍ 04936 207800

date