തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക അഭിമുഖം
കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 23 മുതല്‍ 28 വരെ നടക്കും. യുജിസി യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. മേയ് 23 ന് രാവിലെ 9.30 ന് മലയാളം, ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കൃതം. 26 ന് രാവിലെ 10 മണിക്ക് ഹിന്ദി, 11.30 ന് അറബിക്, ഉച്ചക്ക് 1.30 ന് സോഷ്യോളജി, 27 ന് രാവിലെ 10.30 ന് ഹിസ്റ്ററി, ഉച്ചക്ക് 12 ന് പൊളിറ്റിക്കല്‍ സയന്‍സ്, 28 ന് രാവിലെ 9.30 ന് കോമേഴ്‌സ് എന്നിങ്ങനെയാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകുക. ഫോണ്‍: 0476-2864010, 9188900167.
(പിആർ/എഎൽപി/1368)
- Log in to post comments