Skip to main content

ഐ.എച്ച്.ആര്‍.ഡി.യുടെ പോളിടെക്‌നിക് കോളേജുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി. യുടെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ എസ്.എസ്.എല്‍.സി പാസ്സായ
വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ
കോഴ്സുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള  ഏകജാലക സംവിധാനത്തിലൂടെ www.polyadmission.org അപേക്ഷിക്കാവുന്നതാണ്. ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എല്‍.സി./പ്ലസ് ടു പാസ്സായ വിദ്യാര്‍ഥികള്‍ക്കും  കൂടാതെ പ്ലസ് ടു, ഐടിഐ യോഗ്യതയുള്ള  വർക്കിങ് പ്രൊഫഷണൽസിനും  പ്രത്യേകമായി ഒരുക്കിയിരിക്കുന്ന  ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍ 2025-26 (കരുനാഗപ്പള്ളി, കുഴല്‍മന്ദം, കല്യാശ്ശേരി),  എന്നിവയ്ക്കായി കൂടി ഇപ്പോള്‍
അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 8547005000. വെബ്സൈറ്റ് - www.ihrd.a-c.in.

(പിആർ/എഎൽപി/1370)

date