Skip to main content

മേളയില്‍ ട്രാക്കൊരുക്കി കായിക വകുപ്പ്

എന്റെ കേരളം പ്രദര്‍ശന മേളയില്‍ പ്രായഭേദമില്ലാതെ പങ്കെടുക്കാവുന്ന വ്യത്യസ്ത മല്‍സര ഇനങ്ങളുമായി കായിക വകുപ്പിന്റെ സ്റ്റാള്‍. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും. സിന്തറ്റിക് ട്രാക്കുള്‍പ്പെടെ ഗ്രൗണ്ടിന്റെ മാതൃകയിലാണ് സ്റ്റാളിന്റെ രൂപകല്‍പ്പന.  സ്റ്റാളിന്റെ മധ്യത്തില്‍ മിനി ഫുട്‌ബോള്‍ ടര്‍ഫുമുണ്ട്. വിവിധ കായിക മത്സരങ്ങള്‍ പരിശീലിക്കാനും അവസരമുണ്ട്. ഹെല്‍ത്തി കിഡ്സും സന്ദര്‍ശകര്‍ക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുന്നതിന് പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

date