Skip to main content
..

നവീകരിച്ച ഇ വി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു

 

ബിഎം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ച അടൂർ ഇ വി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഇ വി റോഡിന്റെ ശിലാഫലകം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനാച്ഛാദനം ചെയ്തു.

 2017 - 18 വർഷത്തെ ബജറ്റ് ഫണ്ടും 2021 വർഷത്തെ ശബരിമല ഫെസ്റ്റിവൽ ഫണ്ടും സംയോജിപ്പിച്ച് 6.73 കോടി രൂപ വിനിയോഗിച്ചാണ്  റോഡ് നിർമിച്ചിരിക്കുന്നത്. കെ പി റോഡിൽ ചേന്നംപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നെല്ലിമുകൾ -തെങ്ങമം റോഡിൽ നെല്ലിമുകളിൽ അവസാനിക്കുന്നു. ആറ് കിലോമീറ്റർ ദൈർഘ്യമുള്ളള്ള റോഡിന്റെ  നവീകരണത്തിലൂടെ പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി.  

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ എം പി മണിയമ്മ, അംഗം പി ബി ബാബു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്,   അംഗം സണ്ണി ജോൺ,  പി ഡബ്ല്യൂ ഡി  നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി അംബിക, അസിസ്റ്റന്റ് എഞ്ചിനീയർ വി വിനീത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date