Skip to main content
..

കായികം ലഹരിയാകണം: മന്ത്രി വി. അബ്ദുറഹ്മാൻ

 

കുട്ടികൾ ലഹരിക്ക് അടിപ്പെടാതെ കളിക്കളത്തിലേക്ക് തിരികെ എത്തിക്കാനാണ്  ലഹരി വിരുദ്ധ യാത്രയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. കായിക വകുപ്പും  സ്‌പോർട്‌സ് കൗൺസിലും സംഘടിപ്പിക്കുന്ന 'കിക്ക് ഡ്രഗ്‌സ് - സെ യെസ് ടു  സ്‌പോർട്‌സ്' ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ നേത്യത്വത്തിൽ അടൂർ ഗാന്ധി സ്ക്വയർ മുതൽ  ഹൈസ്കൂൾ ജംഗ്ഷൻ വരെ മിനി വാക്കത്തണും സംഘടിപ്പിച്ചു.
ലഹരി വസ്തുക്കൾ  നശിപ്പിക്കുന്നതിനും ലഹരി വ്യാപനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനും ശക്തമായ ഇടപെടലാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ കായിക കേന്ദ്രങ്ങൾ സന്ദർശിച്ച് സ്പോർട്സ് കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

date