ഹയര്‍ ദി ബെസ്റ്റ് രജിസ്‌ട്രേഷന്‍ 19ന്
ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനുമായി കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയില്‍ .
മേയ് 19ന് രജിസ്റ്റര്‍ ചെയ്യാം. ഗ്രാമപഞ്ചായത്ത് - മുനിസിപ്പല്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ സി ഡി എസ് ഓഫീസിലും വിജ്ഞാന കേരളത്തിന്റെ ജോബ് സ്റ്റേഷനുകളിലും രജിസ്‌ട്രേഷന്‍ നടത്താം. അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍, ഇലക്ട്രീഷ്യന്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ്ങ് സ്റ്റാഫ്, ടെലികോളര്‍, ടെക്‌നീഷ്യന്‍, ബ്രാഞ്ച് സ്റ്റാഫ്, ടീച്ചര്‍, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, വെയ്റ്റര്‍, മെക്കാനിക്ക്, സെക്ക്യൂരിറ്റി, ഹൗസ് കീപ്പിങ്ങ്, സ്റ്റാഫ് നഴസ്, നഴ്‌സിങ്ങ് സ്റ്റാഫ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ടെയ്‌ലര്‍ ഒഴിവുകളാണ് നിലവിലുള്ളത്.
- Log in to post comments