സംസ്ഥാന സ്കൂൾ പ്രവേശനോത്സവം : വിദ്യാർഥികൾക്കായി റീൽസ്, പോസ്റ്റർ മത്സരം
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് റീൽസ്, പോസ്റ്റർ രചനാ മത്സരം നടത്തുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയാണ് പോസ്റ്ററും റീൽസും നിർമ്മിക്കേണ്ടത്. മികച്ച പോസ്റ്ററിന് 5000 രൂപയും റീൽസിന് 10,000 രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്.
stateschoolpravesanam2025@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് സൃഷ്ടികൾ അയക്കേണ്ടത്. മത്സരാർത്ഥിയുടെ ബയോഡേറ്റയും സ്കൂൾ പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രവും പ്രത്യേകമായി അറ്റാച്ച് ചെയ്യണം. കേരളത്തിലെ സർക്കാർ, എയിഡഡ് സ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
സൃഷ്ടികൾ മേയ് 24 ന് മുമ്പായി അയക്കണമെന്ന് സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആർ റിയാസ്, കൺവീനർ സുനിൽ മാർക്കോസ് എന്നിവർ അറിയിച്ചു.
ജൂൺ 2 ന് ജില്ലയിലെ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
- Log in to post comments