അളവില്‍ കൃത്രിമം കാണിക്കല്ലേ... അറിവേകി ലീഗല്‍ മെട്രോളജി സ്റ്റാള്‍
വാഹനlത്തില്‍ ഇന്ധനം നിറയ്ക്കുന്ന ഫ്യൂവല്‍ ഡിസ്പെന്‍സറിന്റെ പ്രവര്‍ത്തനം അറിയണമെങ്കില്‍ ശബരിമല ഇടത്താവളത്തിലെ 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിലേക്ക് പോന്നോളൂ... പെട്രോള്‍ പമ്പിലെ ഫ്യൂവല്‍ ഡിസ്‌പെന്‍സറിന്റെ ഉള്‍ഭാഗം അടക്കം മീറ്ററിംഗ് യൂണിറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ അടുത്തറിയാം. അളവുതൂക്കത്തെ സംബന്ധിച്ചു സംശയങ്ങള്‍ക്കു മറുപടിയും സ്റ്റാളില്‍ ലഭിക്കും. അളവുതൂക്കം നിര്‍ണയിക്കുന്നതിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൂതന ഉപകരണം ഇലക്ട്രോണിക് ബാലന്‍സും കാണാം.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേട്ടം, ലോകം മുഴുവന്‍ അളവുകളുടെ ഏകീകരണം സാധ്യമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്ന വിധത്തിലുള്ള ചാര്‍ട്ട്, ഭാരം അളക്കുന്നതിനുള്ള ഉപകരണം എന്നിവയും സ്റ്റാളിലുണ്ട്.
- Log in to post comments