ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവന്‍
ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര്‍ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവനിലെ അംഗങ്ങളാണ് മൈം അവതരിപ്പിച്ചത്.
ലഹരിക്കെതിരെയുള്ള ബോധവല്‍കരണമാണ് മൂകാഭിനയത്തിലൂടെ വേദിയില്‍ അരങ്ങേറിയത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേര്‍കാഴ്ചയായിരുന്നു മൈമിന്റെ ഉള്ളടക്കം. ലഹരിയുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുമെന്നും വ്യക്തികളില്‍ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റത്തിന് കാരണമാകുമെന്നും കാണികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ ഭാഗവും. ജില്ലയിലെ ബിആര്‍സി, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പാട്ടും നൃത്തവും വേദിയെ ആവേശം കൊള്ളിച്ചു.
- Log in to post comments