Skip to main content

ശിശുക്ഷേമസമിതി അവധിക്കാല ക്യാമ്പ് നാളെ (21)

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് മെയ് 21 ന് ബുധനാഴ്ച്ച ബീച്ചിന് സമീപമുള്ള ശിശുവികാസ് ഭവനിൽ രാവിലെ 10.30 ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. അഞ്ചു മുതൽ പത്താംക്ലാസ് വരെയുളള വിദ്യാഥികൾക്കാണ് പ്രവേശനം. 22 ന് 3.30 ന് സമാപനസമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ നിർവഹിക്കും.

(പിആർ/എഎൽപി/1425)

date