അബ്ദുൾ ഖാദർ മെമ്മോറിയൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് (20) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ അബ്ദുൾ ഖാദർ മെമ്മോറിയൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് (മേയ് 20 ന്) ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളായ ക്ലബ്ബുകൾക്ക് സ്പോർട്ട്സ് കിറ്റ് വിതരണവും വായനശാലകൾക്ക് കമ്പ്യൂട്ടർ വിതരണവും ഇതോടൊപ്പം മന്ത്രി നിർവഹിക്കും. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ് എന്നിവർ മുഖ്യാതിഥികളാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് എൽഎസ്ജിഡി എ ഇ അശ്വിനി റിപ്പോർട്ട് അവതരിപ്പിക്കും.
പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി ബി വിദ്യാനന്ദൻ, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സരിത, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/1438)
- Log in to post comments