നിങ്ങളറിഞ്ഞില്ലേ!.. ഗസറ്റ് വിജ്ഞാപനം 15 ദിവസത്തിനകം
ഗസറ്റ് പരസ്യങ്ങള്‍ക്കായി ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട... ഇടനിലക്കാരില്ലാതെ അപേക്ഷ നേരിട്ട് സമര്‍പ്പിക്കാം. ഗസറ്റ് വിജ്ഞാപനം 15 ദിവസത്തിനകം ലഭിക്കും. ഈ സേവനം എവിടെ നിന്നാണ് ലഭിക്കുന്നതെന്നറിയേണ്ടേ? എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ അച്ചടി വകുപ്പിന് കീഴിലുള്ള ജില്ലാ ഫാറം സ്റ്റോറിന്റെ സ്റ്റാളിലെത്തിയാല്‍ സംശയം സാധൂകരിക്കാം. പേരു മാറ്റുന്നതിനു പുറമെ ജാതി, മതം, ഒപ്പ് എന്നിവയിലെ തിരുത്തലുകള്‍ക്കായുള്ള സേവനം ലഭ്യമാണ്. അപേക്ഷാഫാറം ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. വ്യക്തി മൈനറാണെങ്കില് അപേക്ഷ സമര്‍പ്പിക്കാന്‍ മാതാപിതാക്കള്‍ നേരിട്ടെത്തണം. ഫീസ് മാത്രം അടച്ചാല്‍ മതി. രേഖകളുടെ അപ്ലോഡിംഗ്, സമര്‍പ്പിച്ച നോട്ടിഫിക്കേഷന്റെ ടൈപ്പിംഗ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യം. രേഖകളുടെ അറ്റസ്റ്റേഷന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം. ഗസറ്റ് വിജ്ഞാനവുമായി ബന്ധപ്പെട്ട ഫീസുള്‍പ്പെടെയുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭ്യം.
ചിത്രം : ഗസറ്റ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഫാറം സ്റ്റോര്‍
- Log in to post comments