മാലിന്യ സംസ്കരണപാഠം പകര്‍ന്ന് ശുചിത്വ മിഷന്
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേളയില്‍ ശ്രദ്ധ ആകര്‍ഷിച്ച് ജില്ലാ ശുചിത്വ മിഷന് സ്റ്റാള്‍.
സന്ദര്‍ശകര്‍ക്ക് മാലിന്യ നിര്‍മാര്‍ജന- സംസ്കരണ സംവിധാനം വിശദീകരിച്ചും കുട്ടികള്‍ക്ക് ഗെയിം ആന്‍ഡ് എഡ്യൂക്കേഷന്‍ സോണിലൂടെ ഉല്ലാസം പകര്‍ന്നുമാണ് സ്റ്റാള്‍ സജ്ജമാക്കിയിട്ടുളളത്. ജനറല്‍ സ്റ്റാള്‍, ഗെയിം ആന്‍ഡ് എഡ്യൂക്കേഷന്‍ സോണ്‍, കുന്നന്താനം ഗ്രീന്‍ പാര്‍ക്ക് മാതൃക എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ജില്ലാ ശുചിത്വ മിഷനും ക്ലീന്‍ കേരള കമ്പനിയുമാണ് സ്റ്റാള്‍ ഒരുക്കിയത്. ചകിരിനാര്, രാമച്ചം എന്നിവയടക്കമുളള പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചാണ് സ്റ്റാളിന്റെ കമാനം.
സാനിറ്ററി നാപ്കിന് സംസ്കരണത്തിന് ഡബിള്‍ ചേംബേര്‍ഡ് ഇന്‍സിനറേറ്റര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് വിഭാഗത്തിന്റെ സാനിറ്റേഷന്‍ സീറോ പ്രോജക്ട് പ്രോട്ടോടൈപ്പ്, ചിക്കന്‍ റെന്ഡറിങ,് ബയോഗ്യാസ് പ്ലാന്റ്, തുമ്പൂര്‍മുഴി മാതൃക, ബയോഡൈജസ്റ്റര്‍ ബിന്‍, വേസ്റ്റ് ടു ആര്‍ട്ട് ഇന്സ്റ്റലേഷന് വിഭാഗത്തില്‍ പാഴ്വസ്തുകൊണ്ട് നിര്‍മിച്ച ആറന്മുള കണ്ണാടി തുടങ്ങിയവ സ്റ്റാളിലുണ്ട്.
ഗ്രീന്‍ പ്രോട്ടോകോള്‍ പോക്കറ്റ് കാര്‍ഡ്, സ്വച്ഛ് ഭാരത് മിഷന് അക്കാദമി ഓണ്‍ലൈന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്റ്റാളില്‍ ലഭിക്കും. ഒരു വര്‍ഷത്തിനിടെ ശുചിത്വ മിഷന് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളോടുകൂടിയ വിവരണം, പത്ര താളുകളിലൂടെ ജില്ലാ ശുചിത്വ മിഷന് എന്നിങ്ങനെ രണ്ടു തീമുകളാണുളളത്.
ചിത്രം : ശുചിത്വ മിഷന്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ശുചിത്വ മിഷന് സ്റ്റാള്‍.
- Log in to post comments