Post Category
വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ, ചിത്രരചന മത്സരങ്ങള്‍
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേയ് 24 ന് മത്സരങ്ങള്‍ നടത്തുന്നു. രാവിലെ 10 മുതല്‍ ഒന്നുവരെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന (മലയാളം), യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന (ജലച്ചായം), ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡയറി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മേയ് 23ന് വൈകിട്ട് അഞ്ചിന് മുമ്പായി 9447479807, 9496332048, 9747781291 ഫോണ്‍ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍ -dedcadoor@gmail.com.
date
- Log in to post comments