Skip to main content
.

പത്തനംതിട്ടയെ മയക്കി മജീഷ്യന്‍ സാമ്രാജ്

 

ഭീതിയും  ആകാംക്ഷയുമായി  രണ്ടര മണിക്കൂർ... അവസാനം കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കിൾ മാജിക് ഷോ. ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പ്രശസ്ത ജാലവിദ്യകാരൻ  മാസ്മരിക അനുഭവം സൃഷ്‌ടിച്ചത്.
ഗംഭീരമായ  ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്. തൊപ്പിയും കറുത്ത തൊപ്പിയും ധരിച്ച കരിസ്മാറ്റിക് മനുഷ്യനായി മാന്ത്രികൻ പ്രത്യക്ഷപ്പെട്ടു. കണ്ണിൽ തിളക്കവുമായി വന്ന മാന്ത്രികൻ  മിസ്റ്ററി ഇല്ലുഷ്യനിലൂടെ സദസിനെയും  മെന്റലിസത്തിലൂടെ കാണികളെയും കൈയിലെടുത്തു.  കൊച്ചു കുട്ടികൾക്കായി തന്റെ 'സുഹൃത്തി'നെ പരിചയപ്പെടുത്തി മജീഷ്യന്റെ പ്രത്യേക പ്രകടനം.
അത്യാധുനീക രംഗസജീകരണങ്ങളും ഡിജിറ്റല്‍ ഡോള്‍ബി സൗണ്ടും വിഷ്വല്‍ എഫക്ടും സംയോജിപ്പിച്ച് അവതരിപ്പിച്ച ജാല വിദ്യയിലൂടെ അവിശ്വനീയ കാര്യം യാഥാര്‍ഥ്യ പ്രതീതിയുണ്ടാക്കി. സംഗീതവും നൃത്തവും മിമിക്രിയും ഭാവപ്രകടനം കൊണ്ടും  പുത്തൻ അനുഭവം പകർന്ന് പത്തനംതിട്ടയെ മായവലയത്തിലാക്കി. സാമ്രാജിനൊപ്പം 35 ൽ പരം കലാകാരന്മാർ ദൃശ്യവിരുന്നിന് ഒപ്പമുണ്ടായിരുന്നു.

date