Skip to main content
.

കണ്ടറിഞ്ഞ് ഖാദി വാങ്ങാം ’

 

ഖാദി വസ്ത്രം നെയ്യുന്നത്  കണ്ടിട്ടുണ്ടോ?  കാണുന്നതിനൊപ്പം ഖാദി വസ്ത്രങ്ങൾ വാങ്ങാനും അവസരമൊരുക്കി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലെ എന്റെ കേരളം മേള.  ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്റ്റാളിൽ നൂല്‍ നൂല്‍ക്കുന്നത് മുതല്‍ വസ്ത്രങ്ങള്‍ നെയ്യുന്നതു വരെ കാണാം. നിരവധി സന്ദർശകരാണ് ആകാംഷയോടെ സ്റ്റാളിന് മുന്നിലെത്തുന്നത്. മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന  ഖാദി വസ്ത്രത്തിന് വിലക്കുറവും ലഭ്യം. ഷർട്ട്, മുണ്ട്,  സാരി, ലുങ്കി, ബെഡ് ഷീറ്റ് എന്നിവ 30 ശതമാനം വിലക്കുറവിൽ  ലഭിക്കും . പുതു തലമുറയുടെ  അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഖാദിയുടേത്.  ചെറുകിട വ്യവസായത്തിലുടെ ഉൽപാദിപ്പിക്കുന്ന നല്ലെണ്ണ, സോപ്പ്, ചന്ദനത്തിരി എന്നിവയുമുണ്ട് .  നാടിന് അനുയോജ്യമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം  പരമ്പരാഗത രീതി സംരക്ഷിക്കുകയാണ് ലക്ഷ്യം.

date