Skip to main content
എല്‍സ്റ്റണ്‍  എസ്റ്റേറ്റില്‍ തയ്യാറാവുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീടിന്റെ വാര്‍പ്പ്

*അതിവേഗം അതിജീവനം മാതൃകാ വീടിന്റെ വാര്‍പ്പ് പൂര്‍ത്തീകരിച്ചു*

എല്‍സ്റ്റണ്‍  എസ്റ്റേറ്റില്‍ തയ്യാറാവുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. മുണ്ടക്കൈ - ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ ഭൂമിയില്‍ തയ്യാറാകുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  അഞ്ച് സോണുകളായി തിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ സോണ്‍ ഒന്നിലെ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. സോണ്‍ ഒന്നില്‍ 99 വീടുകളാണ് ആദ്യഘട്ടത്തില്‍ തയ്യാറാവുന്നത്. ഇതില്‍ ഏഴ് സെന്റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകള്‍ക്കായി ഫൗണ്ടേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 150 ഓളം  പേരാണ് എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എസ്‌കലേറ്റര്‍, ഹിറ്റാച്ചി, മണ്ണ്മാന്തി യന്ത്രങ്ങളുള്‍പ്പെടെ 12 ഓളം ഉപകരണങ്ങള്‍ എത്തിച്ചാണ് പ്രവൃത്തി നടത്തുന്നത്. മാതൃകാ വീടിന്റെ വാര്‍പ്പിനെത്തിയവര്‍ക്ക് മധുരവും വിതരണം ചെയ്തു.

date