Skip to main content
.

മഴയ്ക്കൊപ്പം 'ഗ്രൂവ് മിന്നൽ'

 

കോരിച്ചൊരിയുന്ന മഴയത്ത് നഗരരാവിനെ സംഗീത സാഗരമാക്കി ഡെന്നിസ് ബാബുവും ശ്രീലക്ഷ്മിയും നയിച്ച ഗ്രൂവ് മ്യൂസിക് ബാൻഡ്. ഓരോ ഗാനത്തിലും ആവേശം ആവോളം. അടിച്ചുപൊളിയും നൊസ്റ്റാള്‍ജിയയും മെലഡിയുമെല്ലാം കോര്‍ത്തിണക്കിയ പാട്ടുകളുടെ മാന്ത്രികത സദസിനെ ആവേശത്തിലാഴ്ത്തി.
കാണികളുടെ പൾസറിഞ്ഞു പത്തനംതിട്ട ഇടത്താവളത്തെ ഹരം കൊള്ളിച്ച് ഇല്ലുമിനാറ്റിയും കൊക്കരകോയും ഗായകർ പാടി തിമിർത്തപ്പോൾ സദസും ഒപ്പം ചേർന്നു.
വസീഗരയിലും അങ്ങ് വാന കോണില്...എന്നീ ഗാനങ്ങളിൽ വയലിൻ  സംഗീതം തീർത്ത് ഗ്രൂവിലെ വയലിനിസ്റ്റ് വിഷ്ണു എം ഭുവനേശ്വരി സംഗീത പ്രേമികൾക്ക് വിരുന്നൊരുക്കി.
  ഡ്രമ്മര്‍ ജസന്‍ മാത്യു, ഗിറ്റാറിസ്റ്റ് എ എസ് അര്‍ജുന്‍, ബേസ് ഗിറ്റാറിസ്റ്റ് ഡാനി, കീബോര്‍ഡ് പ്രബിന്‍ പ്രകാശ്, സൗണ്ട് എഞ്ചിനീയര്‍ ഷിജു എന്നിവരാണ് ഷോ അവതരിപ്പിച്ചത്.

date