Skip to main content
.

ലഹരിക്കെതിരെ തോല്‍പ്പാവക്കൂത്തുമായി സാമൂഹിക നീതി വകുപ്പ്

 

നിഴലിലൂടെ വിസ്മയം തീര്‍ത്ത് എന്റെ കേരളം മേളയില്‍ സാമൂഹിക നീതി വകുപ്പ് സ്റ്റാള്‍. ലഹരിക്കെതിരെ രാമചന്ദ്ര പുലവാരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. ദൃശ്യഭംഗി ആസ്വദിക്കാന്‍ സ്റ്റാളില്‍ നിരവധി പേർ എത്തുന്നു. വകുപ്പിന്റെ പദ്ധതിയും ബോധവല്‍ക്കരണവും സ്റ്റാളിലുണ്ട്.  വയോമിത്രം ക്ലിനിക്കിലൂടെ സൗജന്യ ജീവിതശൈലി രോഗനിര്‍ണയ അവസരമുണ്ട്. പാട്ടുപാടിയും പ്രശ്‌നോത്തരി പരിഹരിച്ചും കുട്ടികളുടെ  പ്രിയ ഇടമാണ് സ്റ്റാള്‍. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദര്‍ശനവും ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷയും നല്‍കാം.   ബഡ്‌സ് ബിആര്‍സി, സ്‌പെഷ്യല്‍ സ്‌കൂള്‍ കൂട്ടായ്മയിലെ കുട്ടികള്‍ നിര്‍മിച്ച ഉല്‍പന്നവും പ്രദര്‍ശന വിപണന മേളയിലുണ്ട്.

ചിത്രം:  
എന്റെ കേരളം മേളയിലെ സാമൂഹിക നീതി വകുപ്പ് സ്റ്റാളിലെ തോല്‍പ്പാവക്കൂത്ത്

date