Skip to main content
.

സാദത്ത് സംഗീത സ്ഫോടനം താളം പിടിച്ച് കാണികൾ

 

എന്റെ കേരളം പ്രദർശന വിപണന മേളയുടെ അഞ്ചാം ദിനം രാത്രിയെ സംഗീത സാഗരത്തിലാക്കി അൻവർ സാദത്തും സംഘവും.  പ്രയാഗ് ഓർക്കസ്ട്രയുടെ തകർപ്പൻ പ്രകടനത്തോടെ മ്യൂസിക് നൈറ്റ്‌ ഷോയുടെ ആരംഭം.  വേദിയിൽ അൻവർ സാദത്ത് ജുഗുനൂരെ.. ജുഗുനൂരെ...
 പാടിയപ്പോൾ കാഴ്ചയുടെ തിരശീലയിലേക്ക് താളം പിടിച്ച് കാണികളും ഒപ്പം ചേർന്നു. തുടർന്ന് മലയാളികളുടെ മനസ് കീഴടക്കിയ തുടരും സിനിമയിലെ എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്...

മെലഡിക്കും  പഴയ ഗാനത്തിനുമൊപ്പം പുതിയ കാലഘട്ടത്തിലെ ഗാനങ്ങളും വന്നതോടെ
ചുവട് വെച്ച് കരഘോഷങ്ങളുമായി ആസ്വാദകരും പങ്കുചേര്‍ന്നു. 1950- 60  സിനിമകളിലെ അടിച്ചുപൊളി ഗാനങ്ങൾ പാടി കാണികൾക്കിടയിലേക്ക് ഇറങ്ങിയ അൻവർ സാദത്ത്  ഓളം തീർത്തു.

വേറിട്ട ശബ്ദമാധുരിയിലൂടെ ശ്രോതാക്കള്‍ക്ക് നവ്യമായ അനുഭൂതി പകർന്ന് സംഘം വേദി കീഴടക്കി.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന മേളയിലാണ്  സംഗീത പ്രേമികൾക്കായി വിരുന്നൊരുക്കിയത്.

സിനിമയിൽ മാത്രം കേട്ട പാട്ടുകൾ അൻവർ സാദത്തിൽ നിന്ന് കേൾക്കാനായത്  കാണികളിൽ ആവേശം നിറച്ചു.
ഇഷ്ട ഗാനങ്ങളെല്ലാം ഒരു വേദിയിൽ കേൾക്കാൻ കഴിഞ്ഞ തൃപ്‌തിയിലായി ആരാധകർ.

അവതാരകനായത് R J ജോബിയാണ്.
സഞ്ജയ്‌ ചന്ദ്രൻ, രാഹുൽ, അപർണ, ശ്രീക്കുട്ടി എന്നിവരാണ് സംഘത്തിലെ ഗായകർ, സുനിൽ പ്രയാഗ്,  ജോജോ മാത്യു,  രാഹുൽ, പ്രശാന്ത്, ലിജോ, അലൻ ജോബ്, മധു എന്നിവരാണ്  ഓർക്കസ്ട്രയിൽ മാന്ത്രികത സൃഷ്ടിച്ചത്.

date