Skip to main content

*ജവഹർ ഉന്നതിയിൽ പിഎം ജൻമൻ പദ്ധതി വീടുകൾ പൂർത്തിയായി*

 

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ജവഹർ ഉന്നതിയിൽ പ്രത്യേക ദുർബല ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ച് പേർക്ക് പിഎം ജൻമൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയായി. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരായ കമല, രാധ ഉന്നതിയിലെ മറ്റു മൂന്ന്  പേർ എന്നിവർക്കാണ് വീട് അനുവദിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തത്.
ഭവനനിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ എത്തിക്കുന്നത് വെല്ലുവിളി ആയിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെ പ്രത്യേക വഴി നിർമ്മിച്ചാണ് അവശ്യവസ്തുക്കൾ ഉന്നതിയിലേക്ക് എത്തിച്ചത്. പിഎം ജൻമൻ പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി വീടുകൾ പൂർത്തീകരിച്ചത് കോട്ടത്തറ ഗ്രാമപഞ്ചായത്തിലാണ്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.

date