Post Category
പാചക സഹായി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാചക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര,വാടയ്ക്കല്‍ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം മേയ് 28ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. പാചകവുമായി ബന്ധപ്പെട്ട ഗവ. അംഗീകൃത കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 7902544637.
(പിആർ/എഎൽപി/1452)
date
- Log in to post comments