Skip to main content

ഇന്ന് (മേയ് 22) അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കും

 

ജില്ലാ തലത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് ഇന്ന്( മേയ് 22) രാവിലെ 10 മണിക്ക്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്   ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ' അധിനിവേശ ജീവജാലങ്ങളുടെ നിർമ്മാർജ്ജനം' എന്ന വിഷയത്തിൽ  ശില്പശാല സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.

 

അതോടൊപ്പം ജില്ലയിലെ 91 ജൈവവൈവിധ്യ മാനേജ്‌മെൻറ് കമ്മിറ്റികളിലും അവലോകന ശില്പ്‌പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

date