Skip to main content

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിന്റെ കീഴിലുള്ള മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുട്ടികളെ (പ്രതീക്ഷിത എണ്ണം 20 മുതല്‍ 30 വരെ കുട്ടികള്‍)  ഹോസ്റ്റലില്‍ നിന്നും മതിലകം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍, ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും തയ്യാറുള്ള വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ അഞ്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണി.  ഫോണ്‍: 8592070711, 9496070348.

(പി ആർ/ എ എൽ പി/1533)

date